കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ പതിനാല് വയസുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾ അറസ്റ്റിൽ. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മകൾ ഗർഭിണിയാണെന്ന വിവരം അമ്മയും അറിഞ്ഞത്. പൊലീസും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പിതാവാണ് പീ‍ഡിപ്പിച്ചതാണെന്ന വിവരം വെളിപ്പെടുത്തുന്നത്. ജോലിക്ക് പോകാതെ ഇയാൾ വീട്ടിൽ തന്നെ ഇരിക്കാറാണ് പതിവ്. കുട്ടിയുടെ അമ്മ തൊഴിലെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. 

അമ്മ വീട്ടിലില്ലാത്തപ്പോൾ അച്ഛൻ തന്നെ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും, ചെറുക്കാൻ ശ്രമിക്കുമ്പോൾ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും കുട്ടി പൊലീസിനോട് പറ‌ഞ്ഞു. ഭയന്നാണ് ഇത്രയും കാലം പുറത്ത് പറയാതിരുന്നതെന്ന് കുട്ടി പറയുന്നു. കേസെടുത്ത ചക്കരക്കൽ പൊലീസ് പോക്സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്കു. കുട്ടിയുടെ ആരോഗ്യ നില മോശമാണെന്നും തുടർചികിത്സ ആവശ്യമാണെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചു.