പന്ത്രണ്ടാം ക്ലാസ് പരീക്ഷക്ക് പിന്നാലെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം.  

തിരുനെല്‍വേലി: വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. തമിഴ്‍നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെണ്‍കുട്ടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷക്ക് പിന്നാലെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. 

എന്നാല്‍ തനിക്ക് വിവാഹം ഇപ്പോള്‍ വേണ്ടെന്ന് പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നിട്ടും ഇവര്‍ വിവാഹത്തിന്‍റെ ഒരുക്കങ്ങളുമായി മുന്നോട്ട് പോയതോടെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.