മലപ്പുറം: മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് യുപി സ്‌കൂൾ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. സംഭവത്തിൽ സ്കൂളിലെ താത്‌കാലിക അധ്യാപകൻ മസൂദിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്. ഇയാൾക്കായി അന്വേഷണ സംഘം തെരച്ചിൽ തുടങ്ങി.