വളാഞ്ചേരി വെട്ടിച്ചിറയിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെ ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം പത്താം തിയ്യതിയാണ് സുബീറ ഫര്‍ഹത്ത് എന്ന 21-കാരിയെ കാണാതായത്.

മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെ ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം പത്താം തിയ്യതിയാണ് സുബീറ ഫര്‍ഹത്ത് എന്ന 21-കാരിയെ കാണാതായത്.

വീട്ടില്‍ നിന്ന് രാവിലെ സ്വകാര്യ ദന്താശുപത്രിയേലേക്ക് ജോലിക്കു പോയതാണ് സുബീറ ഫര്‍ഹത്ത്. വഴിക്കുവച്ചാണ് യുവതിയെ കാണാതായായത്. ജോലിക്കെത്താത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനു പിന്നാലെ തന്നെ വീട്ടുകാര്‍ അന്വേഷണം തുടങ്ങിയിരുന്നു. 

പത്തരവരെ പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ഫോൺ പിന്നീട് സ്വിച്ചിഡ് ഓഫും ആയി.വളാഞ്ചേരി പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തിരോധാനത്തില്‍ ദുരൂഹത കൂടി വന്നതോടെ അന്വേഷണ സംഘത്തെ പൊലീസ് വിപുലീകരിച്ചു.എന്നിട്ടും സുബീറ ഫര്‍ഹത്തിെന കണ്ടെത്താനായില്ല.

ലോക്കല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.