വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹെഡ് മാസ്റ്ററെ മർദ്ദിച്ച് അവശനാക്കി പൊലീസിൽ ഏൽപ്പിച്ച് സഹപാഠികൾ. കർണാടകത്തിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം.

ബംഗളൂരു: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹെഡ് മാസ്റ്ററെ മർദ്ദിച്ച് അവശനാക്കി പൊലീസിൽ ഏൽപ്പിച്ച് സഹപാഠികൾ. കർണാടകത്തിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം. കട്ടേരി ഗവണ്മെന്റ് ഹൈസ്‌കൂൾ ഹെഡ് മാസ്റ്ററായി ചിന്മയ ആനന്ദ മൂർത്തിയെ പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. 

പ്രതിയാ ചിന്മയാനന്ദ് മൂർത്തി പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയോട് ഹോസ്റ്റലിൽ വച്ച് അപമര്യാദയായി പെരുമാറി. സംഭവത്തെ കുറിച്ച് പെൺകുട്ടി മറ്റ് സഹ താമസക്കാരായ വിദ്യാർത്ഥിനികളോട് കാര്യം പറഞ്ഞു. സംഭവം കേട്ട പെൺകുട്ടികൾ കമ്പും വടികളുമായി എത്തി ഹെഡ്മാസ്റ്ററെ തലങ്ങും വിലങ്ങും മർദ്ദിച്ചു. സംഭവത്തിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദ്ദനമേറ്റ് അവശനായ ഹെഡ്മാസ്റ്റർ ചുവരിൽ ചാരിയിരിക്കുന്നതും വിദ്യാർത്ഥിനിക മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

Read more:  അഴിമതി കേസുകളിൽ സാഹചര്യ തെളിവുകൾ വച്ച് ശിക്ഷ വിധിക്കാമെന്ന് സുപ്രീംകോടതി

അതേസമയം, ബെംഗളൂരുവില്‍ പതിനാറുകാരിയെ പീഡിപ്പിച്ച എഴുപത്തിമൂന്നുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഈസ്റ്റ് ബെംഗളൂരുവില്‍ ഹെന്നൂർ പ്രദേശത്ത് താമസിക്കുന്ന കുപ്പണ്ണയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് തമിഴ്നാട് സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ കുപ്പണ്ണ. രാത്രി ഒമ്പതുമണിയോടെ വീടിന് പുറത്ത് അലക്കിയിട്ടിരുന്ന യൂണിഫോം എടുക്കാന്‍ പോയപ്പോഴാണ് പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുണിയെടുക്കാനായി പോയ പെണ്‍കുട്ടിയെ കാണാഞ്ഞതോടെ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കുപ്പണ്ണയുടെ വീട്ടില്‍ അവശയായ നിലയില്‍ പതിനാറുകാരിയെ കണ്ടെത്തിയത്. പ്രതി തന്നെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ മൊഴി ഇങ്ങനെയാണ് : യൂണിഫോം എടുക്കാനായി പോയ തന്നെ കുപ്പണ്ണ വീട്ടിലേക്ക് വിളിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ കാര്യമറിയാനായി വീട്ടിലേക്ക് ചെന്നു. അവിടെ വെച്ച് പ്രതി കുടിക്കാനായി വെള്ളം നല്‍കി. ഇത് കുടിച്ചതോടെ ബോധരഹിതയായി നിലത്ത് വീണു. തുടര്‍ന്ന് പ്രതി പീഡിപ്പിക്കുകയായിരുന്നു.

Scroll to load tweet…