കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് ശ്രമം. 51 ലക്ഷം രൂപയോളം വിലവരുന്ന ഒന്നര കിലോ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.  സൗദിയിൽ നിന്നും  വരികയായിരുന്ന വന്ന സൗദി എയർലൈൻസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണം പിടിച്ചത്. റീചാർജബിൾ ഫാനി‍ന്‍റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.