വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് ഉറങ്ങികിടന്ന സ്ത്രീയുടെ മാല കവർന്നു.
തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ വീട്ടിൽ ഉറങ്ങികിടന്ന സ്ത്രീയുടെ മാലകവർന്നു. പടിഞ്ഞാറേ വീട്ടിൽ സൈദാബിയുടെ രണ്ടേകാൽ പവൻ തൂക്കമുള്ള മാലയാണ് നഷ്ടമായത്. വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് ഉറങ്ങികിടന്ന സ്ത്രീയുടെ മാല കവർന്നു. പടിഞ്ഞാറേ വീട്ടിൽ സൈദാബിയുടെ രണ്ടേകാൽ പവൻ തൂക്കമുള്ള മാലയാണ് നഷ്ടമായത്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മോഷണം. എറിയാട് അറപ്പപ്പുറം റോഡിൽ സിദ്ദിഖ് മാസ്റ്ററുടെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങി കിടന്ന സിദ്ദിഖ് മാസ്റ്ററുടെ ഭാര്യ സൈദാബിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഞെട്ടിയുണർന്ന സൈദാബി ബഹളം വച്ചെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. രണ്ടേകാൽ പവൻ തൂക്കമുള്ള മാലയാണ് നഷ്ടമായത്. സമീപത്തെ വടക്കെവീട്ടിൽ ഷറാഫ്, കൊല്ലിയിൽ അബ്ദുൾ സലാം എന്നിവരുടെ വീടുകളിലും മോഷണ ശ്രമം ഉണ്ടായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
