Asianet News MalayalamAsianet News Malayalam

കോട്ടയത്ത് സ്വര്‍ണവ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിപ്പ് സംഘം; രണ്ട് പേര്‍ പിടിയില്‍

പഴയ സ്വര്‍ണ വില്‍ക്കാനുണ്ടെന്നും ഈ ആവശ്യത്തിനായി കാണാമെന്നും ധാരണയിലെത്തി വ്യാപാരിയെ വിളിച്ചുവരുത്തി സംഘം കുടുക്കുകയായിരുന്നു

gold merchant honey trapped and looted money by two in kottayam
Author
Kottayam, First Published Oct 4, 2020, 3:20 PM IST

കോട്ടയം: സ്വര്‍ണവ്യാപാരിയെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍. കോട്ടയം പാക്കില്‍ സ്വദേശിയെ നഗരമധ്യത്തിലെ അപാര്‍ട്ട്മെന്‍റിലേക്ക് വിളിച്ച് വരുത്തിയാണ് കുടുക്കിയത്. പഴയ സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കാമോയെന്ന് ചോദിച്ചാണ് വ്യാപാരിയുടെ ഫോണിലേക്ക് കോള്‍ എത്തിത്. 

സ്വര്‍ണം വില്‍ക്കാനായി അടുത്ത ദിവസം കോട്ടയത്ത് വരുമ്പോള്‍ കാണാമെന്നും ധാരണയിലെത്തി. കളക്ട്രേറ്റിന് സമീപമുള്ള അപാര്‍ട്മെന്‍റില്‍ വച്ച് കാണാമെന്നായിരുന്നു പറഞ്ഞത്. സ്ത്രീ പറഞ്ഞത് അനുസരിച്ച് അപാര്‍ട്ട്മെന്‍റിലെത്തിയ വ്യാപാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലമായി ഷര്‍ട്ട് അഴിച്ചുമാറ്റി വിവസ്ത്രയായ സ്ത്രീയ്ക്കൊപ്പമിരുത്തി ചിത്രമെടുക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 

ഇതിന് പിന്നാലെ ചിത്രം കാണിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ആറ് ലക്ഷം രൂപയാണ് സംഘം വ്യാപാരിയോട് ചോദിച്ചത്. പിന്നീട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളെ സംഘം അപാര്‍ട്മെന്‍റിലേക്ക് വിളിച്ചുവരുത്തി. ഇയാളുടെ മധ്യസ്ഥതയില്‍ രണ്ട് ലക്ഷം രൂപാ നല്‍കിയാല്‍ മോചിപ്പിക്കാമെന്ന് ധാരണയായി. 

വീട്ടിലെത്തിയ വ്യാപാരി സ്വര്‍ണം പണയം വച്ച് രണ്ട് ലക്ഷം രൂപ ഇവര്‍ക്ക് കൈമാറുകയായിരുന്നു. പിന്നീടാണ് സംഭവത്തേക്കുറിച്ച് വ്യാപാരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. കോട്ടയം മുടിയൂര്‍ക്കര നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍, മലപ്പുറം എടപ്പന തോരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാനിഷ് എന്നിവരെയാണ് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇതിന് മുന്‍പ് ഇത്തരം തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി. 

Follow Us:
Download App:
  • android
  • ios