ഖത്തറിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് 1998 ഗ്രാം സ്വർണം പിടികൂടിയത്. മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണം കൊണ്ടു വന്നത്. 

കൊച്ചി: വിദേശത്ത് നിന്നും കൊണ്ടു വന്ന ഒരു കോടിയോളം രൂപ വില വരുന്ന സ്വ‍ർണം നെടുന്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് 1,998 ഗ്രാം സ്വർണം പിടികൂടിയത്.

മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസാണ് സ്വർണം പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona