കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ കൊഫെപോസ ചുമത്തിയ കൊടുവള്ളി വാവാട് സ്വദേശി ടി കെ സൂഫിയാനെ ഡിആർഐ പിടികൂടി. കോഴിക്കോട് ‍ഡിആർഐയാണ് ഇയാളെ വാവാടുള്ള വീട്ടിൽ നിന്ന് പിടികൂടിയത്. 

കോഴിക്കോട് ഡിആർഐയും ബം​ഗളൂരു ഡിആർഐയും ഇയാൾക്കെതിരെ കൊഫെപോസ ചുമത്തിയിട്ടുണ്ട്. യുഎഇയിൽ ആയിരുന്നു സൂഫിയാൻ. ഇയാൾ നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളം വഴിയാണ് ഇന്ത്യയിലെത്തിയതെന്ന് ഡിആർഐ അധികൃതർ വ്യക്തമാക്കി.