ഡിആർഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

കോഴിക്കോട്: കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണ്ണവേട്ട. രണ്ടു യാത്രക്കാരിൽ നിന്നും 60.16 ലക്ഷം രൂപ വില വരുന്ന 931 ഗ്രാം സ്വർണ്ണം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശി പറയുള്ള പറമ്പത്ത് യുസഫ്, കാസർക്കോട് സ്വദേശി അബ്ദുള്ള കുഞ്ഞി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കണ്ണൂർ വിമാനത്താവളത്തിൽ റിയാദിൽ നിന്നെത്തിയ കോഴിക്കോട് മേമുണ്ട സ്വദേശി അബ്ദുൽ ഖാദറിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഡിആർഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഇന്നലെ രാത്രി 2 കിലോ സ്വർണം വിമാനത്താവളത്തിൽ പിടികൂടിയിരുന്നു.