Asianet News MalayalamAsianet News Malayalam

കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്റെ രൂപത്തില്‍ സ്വര്‍ണക്കടത്ത്

ഒറ്റനോട്ടത്തില്‍ കാഡ്ബറി ഡയറി മില്‍ക്ക്. പൊതിക്കുള്ലില്‍ കാഴ്ചയില്‍ ചോക്ലേറ്റ്. എന്നാല്‍ വിദ്ഗധ പരിശോധനയില്‍ കണ്ടെത്തിയില്‍ ചോക്ലേറ്റ് മുക്കിയ സ്വര്‍ണം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റ്സ് വിമാനത്തില്‍ വന്നിറങ്ങിയ ചെ

gold smuggling through cadbury dairy milk
Author
Chennai, First Published Jan 10, 2021, 12:01 AM IST

ചെന്നൈ: കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്റെ രൂപത്തില്‍ സ്വര്‍ണക്കടത്ത്. ദുബായില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നാണു ചോക്ലേറ്റ് സ്വര്‍ണം പിടിച്ചത്. വലിയ കാഡ്ബറീസ് ചോക്ലേറ്റിന്റെ കവറിനുള്ളിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്ത്

ഒറ്റനോട്ടത്തില്‍ കാഡ്ബറി ഡയറി മില്‍ക്ക്. പൊതിക്കുള്ലില്‍ കാഴ്ചയില്‍ ചോക്ലേറ്റ്. എന്നാല്‍ വിദ്ഗധ പരിശോധനയില്‍ കണ്ടെത്തിയില്‍ ചോക്ലേറ്റ് മുക്കിയ സ്വര്‍ണം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റ്സ് വിമാനത്തില്‍ വന്നിറങ്ങിയ ചെന്നൈ സ്വദേശി പത്മബാലാജിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. പതിവു പരിശോധനകളില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നു ശരീര പരിശോധനയിലാണ് ചോക്ലേറ്റുകള്‍ കണ്ടത്.

സാധാരണ ചോക്ലേറ്റിനേക്കാളും അമിത ഭാരം തോന്നിയ സംശയത്തിലാണ് വിശദമായി പരിശോധിച്ചത്. ഉരുക്കിയപ്പോള്‍ കണ്ടെത്തിയത് 29 ലക്ഷം രൂപ വിലവരുന്ന 546 ഗ്രാം സ്വര്‍ണം. ബുധനാഴ്ച വൈകീട്ട് എയര്‍ ഇന്ത്യയുടെ ദുബായ് വിമനത്തില്‍ എത്തിയ പതിനൊന്നു പേരില്‍ നിന്നായി 2.15 കിലോ സ്വര്‍ണവും പിടികൂടി.

കുഴമ്പു രൂപത്തിലാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മറ്റു രണ്ടു വിമാനങ്ങളിലായി ഷാര്‍ജ, ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തു. 24 മണിക്കൂറിനിടെ 4 കിലോ സ്വര്‍ണമാണ് വിമാനത്താവളത്തില്‍ പിടിച്ചത്.

Follow Us:
Download App:
  • android
  • ios