കവർച്ചാസംഘത്തെ സഹായിച്ചവരെപറ്റി വിവരം കിട്ടിയതായാണ് പൊലീസ് അറിയിക്കുന്നത്. സംസ്ഥാനത്തിന് പുറത്തും അന്വേഷണം തുടരുകയാണ്. 

തിരുവനന്തപുരം: ദേശീയപാതയിൽ വെച്ച് സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. വ്യാപാരിയുടെ വാഹനം പിന്തുടരുന്ന പ്രതികളുടെ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കവർച്ചാസംഘത്തെ സഹായിച്ചവരെപറ്റി വിവരം കിട്ടിയതായാണ് പൊലീസ് അറിയിക്കുന്നത്. സംസ്ഥാനത്തിന് പുറത്തും അന്വേഷണം തുടരുകയാണ്. 

നെയ്യാറ്റിൻകരയിൽ നിന്നും നൂറു പവൻ സവർണവുമായി ആറ്റിങ്ങലിലേക്ക് പോകുമ്പോഴാണ് രണ്ടു കാറുകളിലെത്തിയ സംഘം സമ്പത്തിനെയും ഡ്രൈവർ അരുണിനെയും ബന്ധുവായി ലക്ഷണനെയും ആക്രമിച്ച് സ്വർണം കവന്നത്. അരുണിനെയും ലക്ഷണനെയും അക്രമി സംഘം തട്ടികൊണ്ടുപോയി രണ്ട് സ്ഥലങ്ങളിലായി ഉപേക്ഷിച്ചുവെന്നായിരുന്നു മൊഴി.

പക്ഷെ അന്വേഷണത്തിൽ രണ്ടു പേരെയും പോത്തൻകോട് സമീപം വാവറ അമ്പലത്തിലാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. ലക്ഷ്മണ്‍ അവിടെ നിന്നും ഓട്ടോയിൽ കയറി ആറ്റിങ്ങൽ എത്തി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്. 

YouTube video player