ലൈഫ് ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിക്കാനാകാം പ്രതികള്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്‍റെ നിരീക്ഷണം. 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തില്‍ ഒളിപ്പിച്ചിരുന്ന 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് വിമാനത്തിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

1147 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ലൈഫ് ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിക്കാനാകാം പ്രതികള്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്‍റെ നിരീക്ഷണം. അതേസമയം സ്വര്‍ണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona