തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാ വിളയാട്ടം. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും,രണ്ടു പേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.