വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടയെ ചിറയിൻകീഴ് പൊലീസ് പിടികൂടി. വധശ്രമം, ലഹരിവിൽപ്പന എന്നീ കേസുകളിൽ പ്രതിയായ ദീപുവാണ് പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്നത്. 

തിരുവനന്തപുരം: വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടയെ ചിറയിൻകീഴ്( Chirayinkeezhu) പൊലീസ് പിടികൂടി. വധശ്രമം, ലഹരിവിൽപ്പന (Attempted murder, drug dealing) എന്നീ കേസുകളിൽ പ്രതിയായ ദീപുവാണ് പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്നത്. പിടികൂടാതിരിക്കാൻ മതം മാറി മറ്റൊരു പേരിൽ ഒളിവിൽ കഴി‌ഞ്ഞ ദീപുവിനെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

നിരവധി കേസുകളിൽ പ്രതിയായ ദീപു നാലു വർഷമായി ഒളിവിലാണ്. കൊലപാതക ശ്രമം, കഞ്ചാവ് വിൽപ്പന എന്നീ കേസുകളിൽ പ്രതിയാണ്. പിടികിട്ടാപ്പുള്ളിയായ ഇയാള്‍ക്കുവേണ്ടി ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പക്ഷെ പൊലീസിനെയും ഇയാള്‍ വിദ്ഗമായി കബളിപ്പിച്ചു.

മലബാർ കേന്ദ്രീകരിച്ച ദീപു കഞ്ചാവ് വിൽപ്പന നടത്തുകയാണെന്ന് വിവരം പൊലീസിന് ലഭിച്ചു. മലപ്പുറം , വയാനാട് കേന്ദ്രീകരിച്ച് റൂറൽ ഷോഡോ സംഘം അന്വേഷണം തുടങ്ങി. അപ്പോഴാണ് മതം മാറി പേര് മാറ്റി മുഹമ്മദാലിയെന്ന പേരിൽ മലപ്പുറത്ത് ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയത്. പൊലീസ് പിന്തുടരാതിരിക്കാൻ ഇയാള്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിക്കാറില്ലായിരുന്നു.

മലപ്പുറത്ത് അങ്ങാടിപ്പുറം വഴിപ്പാറയിലായിരുന്നു താമസം. കോയമ്പത്തൂർ, വയനാട് കേന്ദ്രീകരിച്ച് കഞ്ചാവ് വാങ്ങി കേരളത്തിൽ കൊണ്ടുവന്ന വിൽപ്പന നടത്തുകയായിരുന്നു പ്രതി ചെയ്തിരുന്നതെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു. പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിൻെറ സംഘത്തിൽപ്പെട്ടയാളാണ് ഇപ്പോള്‍ പിടിയിലായ ദീപു.

ഉത്തര്‍ പ്രദേശില്‍ അറവ് മാലിന്യവുമായി പോയ മുസ്ലിം യുവാവിന് പശുക്കടത്താരോപിച്ച് ക്രൂര മർദ്ദനം

ഉത്തർപ്രദേശിലെ (Uttar Pradesh) മഥുരയിൽ പശുക്കടത്താരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മർദ്ദനം. പിക്ക് അപ് വാനിൽ അറവു മാലിന്യങ്ങൾ കൊണ്ടുപോവുകയായിരുന്ന ഡ്രൈവറെയാണ് ഒരു സംഘം മർദ്ദിച്ചത് (cow vigilantes). ഞായറാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. മഥുരയിലെ ഗ്രാമീണരാണ് യുവാവിനെ ആക്രമിച്ചത്. പിക്കപ്പ് വാനില്‍ മൃഗങ്ങളുടെ എല്ലുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗ്രാമീണര്‍ വാഹനം തടഞ്ഞത്. മുപ്പത് വയസ് പ്രായം വരുന്ന മുസ്ലിം യുവാവിനെ പശുക്കടത്ത് ആരോപിച്ച് ഗ്രാമീണര്‍ തല്ലിച്ചതയ്ക്കുകയായിരുന്നു.

ഗ്രാമത്തിലെ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. അറവ് മാലിന്യം സംസ്കരിക്കാനായി കൊണ്ടുപോവുകയായിരുന്നു യുവാവ്. പശുക്കളെ ഈ വാഹനത്തില്‍ കടത്തിയിട്ടില്ലെന്നാണ് ഉദോയഗസ്ഥര്‍ ഇതിനോടകം വിശദമാക്കിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ അസഭ്യം പറയുന്നതിന്‍റേയും ആക്രമിക്കുന്നതിന്‍റേയും വീഡിയ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

ദയകാണിക്കണമെന്ന് ഗ്രാമീണരോട് അപേക്ഷിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങളും മര്‍ദ്ദനം തുടരുന്ന ആള്‍ക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇയാളെ ആക്രമത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ച ഒരാള്‍ക്കും ആള്‍ക്കൂട്ടത്തിന്‍റെ അക്രമത്തില്‍ പരിക്കേറ്റു. ഗ്രാമത്തിലെ അറവ് മാലിന്യം സംസ്കരിക്കാന്‍ ലൈസന്‍സുള്ള അമേശ്വര്‍ വാല്‍മീകി എന്നയാള്‍ അയച്ച വാഹനത്തിന് നേരെയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ തീവ്രവലതുപക്ഷ അനുഭാവികളായ 16 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.