വലതുകാല്‍ രണ്ടായി മുറിഞ്ഞ എബിയെ ശസ്ത്രക്രിയക്കായി  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കൊലക്കേസ് പ്രതിയുടെ കാല് ഗുണ്ടാസംഘം വെട്ടിമാറ്റി. ആർ.എസ്.എസ്.നേതാവ് കല്ലപ്പള്ളി രാജേഷ് വധക്കേസിലെ നാലാം പ്രതി എബിയുടെ കാലാണ് വെട്ടിയത്. തിരുവനന്തപുരം ഇടവക്കോട് വച്ച് രാവിലെ 12 മണിയോടെയാണ് സംഭവം. 

എബിയും സുഹൃത്തുമായി മതിലിരിക്കുമ്പോഴാണ് രണ്ടു ബൈക്കുകളിലായി ഹെൽമറ്റ് ധരിച്ചതെത്തിയ സംഘം ആക്രമിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എബിയെ അക്രമി സംഘം വളഞ്ഞിട്ട് വെട്ടി. വലതുകാൽ രണ്ടായി മുറിഞ്ഞ നിലയിലാണ്.
രാജേഷ് വധക്കേസിലെ പ്രതിയായ എബിക്കെതിരെ ശ്രീകാര്യം സ്റ്റേഷനിൽ മറ്റ് കേസെുകളുമുണ്ട്. 

സിസിടിവി ദൃശ്യങ്ങല്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വലതുകാല്‍ രണ്ടായി മുറിഞ്ഞ എബിയെ ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. രാജേഷ് വധത്തിന് ശേഷം സിപിഎം നേതാവും നിലവിലെ കൗണ്‍സിലറുമായി ലസാജുവിനെയും വെട്ടികൊല്ലാൻ ശ്രമിച്ചിരുന്നു. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona