Asianet News MalayalamAsianet News Malayalam

ചെക്ക് പോസ്റ്റിലെ മോട്ടോര്‍ വാഹനവകുപ്പ് അഴിമതി വിജിലന്‍സ് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥർക്ക് സർക്കാർ സംരക്ഷണം

ചെക്ക് പോസ്റ്റുകളിലെ മോട്ടോര്‍ വാഹന വകുപ്പ് അഴിമതി വിജിലന്‍സ് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം. 

Government protection for officials despite finding corruption at check posts
Author
Kerala, First Published Aug 6, 2021, 12:20 AM IST

പാലക്കാട്: ചെക്ക് പോസ്റ്റുകളിലെ മോട്ടോര്‍ വാഹന വകുപ്പ് അഴിമതി വിജിലന്‍സ് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം. കഴിഞ്ഞമാസം 27 ന് വാളയാറില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം കൈക്കൂലിപ്പണം കണ്ടെത്തിയിട്ടും ഒരുദ്യോഗസ്ഥനെതിരെ പോലും നടപടിയെടുത്തില്ല. ചെക്ക് പോസ്റ്റ് വരുമാനത്തിന്‍റെ മൂന്നിരട്ടി അഴിമതിപ്പണമാണു വാളയാറില്‍ കണ്ടെത്തിയത്. 

വാളയാറും വേലന്താവളവും ഉള്‍പ്പെടുന്ന പാലക്കാട്ടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നെന്നായിരുന്നു വിജിലന്‍സ് മൂന്നുമാസം മുമ്പ് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചത്. ഇവിടെയെത്തുന്ന ഉദ്യോഗസ്ഥരുടെ  ഉന്നം കോഴയാണെന്നും അ‍ഞ്ചു കൊല്ലത്തിനിടെ നടത്തിയ അറുപത്തിരണ്ട് മിന്നല്‍ പരിശോധനകളുടെ വെളിച്ചത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. 

കഴിഞ്ഞ മാസം 27-ന് രാത്രി നടത്തിയ പരിശോധനയില്‍ ഒരുലക്ഷത്തി എഴുപത്തിയൊന്നായിരം രൂപയാണ് കോഴപ്പണമായി കണ്ടെത്തിയത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരുടെ ആറുമണിക്കൂറത്തെ കോഴ വരുമാനമായിരുന്നു ഇത്. സര്‍ക്കാരിലേക്ക് നികുതിയിനത്തില്‍ ലഭിച്ചതാവട്ടെ അറുപത്തിമൂവായിരം രൂപമാത്രം. 

മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഈ ആറുപേരും അടുത്ത ഷിഫ്റ്റില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതേ വിജിലന്‍സ് സംഘം രണ്ടുമാസം മുമ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. അവരിപ്പോഴും സസ്പെന്‍ഷനില്‍. ദിവസവും ലക്ഷങ്ങള്‍ കോഴവാങ്ങുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രം സര്‍ക്കാര്‍ തണലില്‍ സുരക്ഷിതരായിരിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios