കണ്ണൂർ: ഇരിക്കൂറില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ. പടിയൂർ സ്വദേശിയാണ് പിടിയിലായത്. രണ്ടാം ഭാര്യയുടെ മകളുടെ ആറുവയസുള്ള കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കാസർക്കോട് ജില്ലക്കാരനായ ഇയാള്‍ ഏതാനും വർഷം മുൻപ് ജോലിക്കായി പടിയൂരിലെത്തിയതായിരുന്നു. ഇവിടെ വെച്ച് രണ്ടാം വിവാഹം കഴിച്ച് ഭാര്യയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.

ഈ വീട്ടില്‍ രണ്ടാം ഭാര്യയുടെ മകളും അവരുടെ മക്കളും ഉണ്ട്. ഇവരുടെ ആറുവയസുള്ള കുട്ടിയെയാണ് റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയില്‍ നിന്നും പീഡനവിവരമറിഞ്ഞ അമ്മ ഇരിക്കൂർ പൊലീസിൽ പരാതി നൽകുകയും പൊലീസ് കണ്ണൂർ ചൈൽഡ് ലൈനിൽ വിളിച്ചറിയിക്കുകയുമായിരുന്നു. കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തി. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് നാട്ടിൽ ഭാര്യയും മക്കളുമുണ്ട്.