ആദിഷിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞ് കഴിയുകയാണ്. അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദിഷ് കഴിഞ്ഞിരുന്നത്.
തൃശൂർ: തൃശൂർ കിഴുപ്പള്ളിക്കരയിൽ അമ്മൂമ്മയെയും (Grand mother) പേരക്കുട്ടിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അംബിക (55) , ആദിഷ് (07) എന്നിവരാണ് മരിച്ചത്. കുട്ടിയുമായി അമ്മൂമ്മ കിണറ്റിൽ ചാടിയതാണെന്നാണ് പൊലീസ് നിഗമനം.
ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ആദിഷിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞ് കഴിയുകയാണ്. അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദിഷ് കഴിഞ്ഞിരുന്നത്. കുടുംബ പ്രശ്നമങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാകുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.
ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയും 20 പവനും നഷ്ടമായി, ചെന്നൈ സ്വദേശിനി ആത്മഹത്യ ചെയ്തു
K Pope: കൊറിയന്‍ പാട്ടും കെ ഡ്രാമയും കുരുക്കാവുന്നോ, അഡിക്ഷന്‍ മുതല്‍ കുട്ടികളുടെ ആത്മഹത്യ വരെ
