പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ആലപ്പുഴ: ആലപ്പുഴ പട്ടണക്കാട് അമ്മൂമ്മയെ കൊച്ചുമകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുതിയകാവ് കോളനിയിലെ ശാന്തയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 73 വയസ്സുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് കൊച്ചുമകൻ അനന്തു പട്ടണക്കാട് സ്റ്റേഷനിലെത്തിയത്. പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതാണ് കൊലപാതകത്തിനുള്ള പ്രകോപനം എന്നാണ് പൊലീസ് പറയുന്നത്.

കൊല്ലപ്പെട്ട ശാന്തയുടെ മകൾ ഷീലയുടെ മകനാണ് അനന്തു. അരൂരിൽ താമസിക്കുന്ന അനന്തു ഇടക്കിടെ പുതിയകാവിൽ എത്താറുണ്ടെന്നാണ് വിവരം. പട്ടണക്കാട് പൊലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്