മുറിയുടെ വാതില്‍ പുറത്തു നിന്നും അടച്ച് കുടുംബത്തിലുള്ളവര്‍ കൃത്യത്തിന് സഹായം ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

മുസാഫര്‍നഗര്‍: ഏഴ് ലക്ഷം രൂപം സ്ത്രീധനം കൊടുത്തിട്ടും തുക കുറഞ്ഞുവെന്നാരോപിച്ച് ആദ്യരാത്രിയില്‍ നവവധുവിനെ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് 26 കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്.

മാര്‍ച്ച് 6 നായിരുന്നു സംഭവം. അന്നേ ദിവസം വരനും സഹോദരീ ഭര്‍ത്താവും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം രക്തസ്രാവം ഉണ്ടായ യുവതിയെ പിറ്റേദിവസം രാവിലെയാണ് ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. മുറിയുടെ വാതില്‍ പുറത്തു നിന്നും അടച്ച് കുടുംബത്തിലുള്ളവര്‍ കൃത്യത്തിന് സഹായം ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.