തലസ്ഥാനത്തെ ഗുണ്ടാ നേതാവായ ജാങ്കോ കുമാറാണ് രണ്ട് എസ്ഐമാരെ കുത്തിയത്. ജാങ്കോയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്ക് കുത്തേറ്റത്.

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ നേതാവിന്‍റെ ആക്രമണം. വലിയതുറയിലെ രണ്ട് എസ് ഐമാക്കാണ് ഗുണ്ടയുടെ കുത്തേറ്റത്. തലസ്ഥാനത്തെ ഗുണ്ടാ നേതാവായ ജാങ്കോ കുമാറാണ് രണ്ട് എസ്ഐമാരെ കുത്തിയത്. ജാങ്കോയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്ക് കുത്തേറ്റത്. മൂന്ന് ദിവസം മുമ്പാണ് ജാങ്കോ കുമാർ ജയിലിൽ നിന്ന് ഇറങ്ങിയത്. ഉച്ചക്ക് ഇയാള്‍ ഒരു ഹോട്ടൽ ഉടമയെയും ആക്രമിച്ചിരുന്നു.

അതേസമയം, ഇടുക്കി കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ എഎസ്ഐ മർദ്ദിച്ചതായി പരാതി ഉയര്‍ന്നു. കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മ‍ർദ്ദനമേറ്റത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എഎസ്ഐ മുരളിയാണ് മർദ്ദിച്ചത്. വാഹനത്തിൽ പെട്രോൾ അടിക്കുന്നതിന് ടാങ്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പരുക്കേറ്റ രഞ്ജത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live