Asianet News MalayalamAsianet News Malayalam

'ചൂടായ ഇരുമ്പ് വടികൊണ്ട് മർദ്ദനം, പട്ടിണിക്കിടൽ'; 13കാരിയായ വീട്ടുജോലിക്കാരിയോട് ക്രൂരത, ദമ്പതികൾ അറസ്റ്റിൽ

ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയുടെ ശരീരമാസകലം മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ചികിത്സയ്ക്കായി കു‌ട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Gurugram Couple's Arrested for attacking 13 year old home maid prm
Author
First Published Feb 8, 2023, 5:00 PM IST

ദില്ലി: തൊഴിലു‌മകളായ ദമ്പതികളിൽ നിന്ന് ക്രൂര പീഡനത്തിനിരയായ 13കാരിയെ മോചിപ്പിച്ചു. ഗുരുഗ്രാമിലെ തൊഴിലുടമയുടെ വീട്ടിൽ നിന്നാണ് പൊലീസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. അതിക്രൂരമായ അക്രമണത്തിനാണ് കുട്ടിയ ഇരയായതെന്നും പൊലീസ് വ്യക്തമാക്കി. കുറച്ച് മാസങ്ങളായി കുട്ടി പീഡിപ്പിക്കപ്പെടുകയായിരുന്നു. ദേഹമാസകലം മുറിവേറ്റതും പൊള്ളിതയുമായ പാടുകളുണ്ട്. കുട്ടിയെ ഇവർ പട്ടിണിക്കിട്ടെന്നും പൊലീസ് പറഞ്ഞു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മനീഷ് കൗർ, കമൽജീത് കൗർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ പൊലീസ് സ്റ്റേഷനിൽ കുറ്റം സമ്മതിച്ച് പൊട്ടിക്കരഞ്ഞു. അഞ്ച് മാസം മുമ്പാണ് ഇവർ ഇവരു‌ടെ മൂന്നര വയസ്സുള്ള കുഞ്ഞിനെ നോക്കാനായി 13കാരിയെ ജോലിക്കെടുത്തത്. 

ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയുടെ ശരീരമാസകലം മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ചികിത്സയ്ക്കായി കു‌ട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്നറിയാൻ ഡോക്ടർമാർ വൈദ്യപരിശോധനയും നടത്തുന്നുണ്ട്. ദമ്പതികൾ പെൺകുട്ടിയെ ചൂടുള്ള ഇരുമ്പ് വടി ഉപയോഗിച്ച് മർദിച്ചതായി പൊലീസ് അറിയിച്ചു.

ശരിയായ രീതിയിൽ ജോലി ചെയ്യുന്നില്ലെന്നും ഭക്ഷണം മോഷ്ടിച്ചുവെന്നും ആരോപിച്ചാണ് ദമ്പതികൾ പെൺകുട്ടിയെ പട്ടിണിക്കിടുകയും മർദിക്കുകയും ചെയ്തത്. ദിവസങ്ങളോളം ഭക്ഷണം നൽകിയിരുന്നില്ല. ചവറ്റുകുട്ടയിൽ നിന്ന് മിച്ചം വരുന്ന ഭക്ഷണം കഴിച്ചാണ് കുട്ടി അതിജീവിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഗുരുഗ്രാം ആസ്ഥാനമായുള്ള എൻജിഒ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

ആക്ടിവിസ്റ്റ് ദീപിക നാരായൺ ഭരദ്വാജ് പങ്കിട്ട ഫോട്ടോകളിൽ പെൺകുട്ടിയുടെ നെറ്റിയിലും ചുണ്ടുകളിലും കവിളുകളിലും കൈകളിലും ചതവുകളും പൊള്ളലേറ്റ മുറിവുകൾ കാണാം. ദമ്പതികളെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി. അറസ്റ്റിലായ യുവതിയെ അവർ ജോലി ചെയ്തിരുന്ന സ്ഥാപനം പുറത്താക്കി. 

പിണങ്ങിപ്പോയ ഭാര്യയെ തേടിയെത്തിയ ആൾ പെട്രോളൊഴിച്ച് തീ കൊളുത്തി; തമിഴ്നാട്ടിൽ 3 പേർ കൊല്ലപ്പെട്ടു

Follow Us:
Download App:
  • android
  • ios