Asianet News MalayalamAsianet News Malayalam

ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ സംഭവം: ഹരികൃഷ്ണയെ രതീഷ് ബോധരഹിതയാക്കി പീഡിപ്പിച്ചു

രതീഷ് 2 വര്‍ഷമായി ഹരികൃഷ്ണയെ പലതരത്തില്‍ ശല്യം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഹരികൃഷ്ണക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു.
 

harikrishna murder: Brother in law raped her after hit
Author
Cherthala, First Published Jul 26, 2021, 4:33 PM IST


ചേര്‍ത്തല (ആലപ്പുഴ): കടക്കരപ്പള്ളിയില്‍ നഴ്‌സായ യുവതിയെ സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൂരവും പൈശാചികവുമായ കൊലപാതകമെന്നു പൊലീസ്. കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ ഹരികൃഷ്ണയെ (26) അടിച്ചുവീഴ്ത്തിയ ശേഷം സഹോദരീഭര്‍ത്താവ് പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം മറവു ചെയ്യാനും ശ്രമിച്ചു. 

രതീഷ് 2 വര്‍ഷമായി ഹരികൃഷ്ണയെ പലതരത്തില്‍ ശല്യം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഹരികൃഷ്ണക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.

മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതെത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തില്‍ മണല്‍ പുരണ്ടത്. കുറ്റം സമ്മതിച്ച സഹോദരീഭര്‍ത്താവ് കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ രതീഷിനെ (ഉണ്ണി 40) റിമാന്‍ഡ് ചെയ്തു. രതീഷിന്റെ ഭാര്യ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സിങ് ഡ്യൂട്ടിയിലായിരുന്നു. അടിയേറ്റ് തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

Follow Us:
Download App:
  • android
  • ios