കര്‍ണ്ണല്‍ : ഭക്ഷണം വാഗ്ദാനം ചെയ്ത് യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ഹരിയാനയിലെ കര്‍ണ്ണല്‍ എന്ന സ്ഥലത്താണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു. യുവതിയുടെ ഫോണില്‍ നിന്നും പോലീസിന്‍റെ 100 എമര്‍ജന്‍സി നമ്പറില്‍ വിളിച്ചിരുന്നു. ഇത് പിന്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. 

കര്‍ണ്ണാല്‍ വനിത പൊലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടര്‍ന്ന് എട്ട് പേര്‍ക്കെതിരെ പേലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. യുവതി വിവാഹിതയാണ്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയെ മര്‍ദ്ദിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ പോലീസ് സിസിടിവി അടക്കുമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച വരികയാണ്.

ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി കര്‍ണ്ണല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍, ഭക്ഷണം വാങ്ങിതരാം എന്ന് പറഞ്ഞ് ഒരാള്‍ അടുത്തുള്ള ഫാക്ടറി ഷെഡില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ഇയാളുടെ ഏഴു സുഹൃത്തുക്കളുമായി ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു.

പിന്നീട് യുവതിയ ഇവിടെ ഉപേക്ഷിച്ച് ഇവര്‍ കടന്നു. അപ്പോഴാണ് യുവതി പൊലീസിനെ വിളിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറിന്‍റെ ജന്മനാടാണ് കര്‍ണ്ണല്‍.