ഏജൻറുമാരെ പരസ്പരം ബന്ധിപ്പിച്ച് പണം കൈമാറ്റം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ഒന്നര കിലോ ഹാഷിഷുമായി യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി മൊയ്തീൻ ജയ്‍സലിനെയാണ് പെരിന്തൽമണ്ണ സിഐ അറസ്റ്റ് ചെയ്തത്. കാസർകോഡ് ഹോസ്ദുർഗ് സ്വദേശി മുഹമ്മദ് ആഷിഖാണ് നേരത്തെ അറസ്റ്റിലായത്.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോൾ അറസ്റ്റിലായ ജയ്‍സൽ മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട ചിലരുമായി ചേർന്ന് മയക്കുമരുന്ന് കടത്തിലേർപ്പെടുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് കള്ളക്കടത്തിന് നേതൃത്വം നൽകുന്നത് ഇതേ കേസിൽ ഖത്തറിൽ ജയിലിൽ ശിക്ഷയനുഭവിച്ചുവരുന്ന സംഘമാണ് എന്ന് പൊലീസിന് വിവരം കിട്ടി.

വാട്സ് ആപ്പ് വഴിയാണ് ഇവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഏജൻറുമാരെ പരസ്പരം ബന്ധിപ്പിച്ച് പണം കൈമാറ്റം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഈ സംഘത്തിലെ മലപ്പുറം ജില്ലയിലെ ഏജൻറുമാരെ കുറിച്ച് അന്വേഷണം നടത്താൻ ജില്ലാപോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.