പാലക്കാട്: പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജിനെ എക്സൈസ് ഇന്റലിജൻസ് സംഘം പിടികൂടി.

കാറിന്റെ ഡോർ പാനലുകളിൽ ഒളിപ്പിച്ചു ഹാഷിഷ് കടത്താനായിരുന്നു ശ്രമം. അന്താരാഷ്ട്ര വിപണിയിൽ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു.