ഹാഥ്‌റസ്: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വൈകുന്നു. ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും നല്‍കിയില്ല.
വെള്ളിയാഴ്ച വൈകീട്ട് അന്വേഷണം പൂര്‍ത്തിയായതായി എസ്‌ഐടി അറിയിച്ചിരുന്നു.

കേസിലെ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നലെയും ഹാഥ്‌റസില്‍ സിബിഐ സംഘത്തിന്റെ പരിശോധന നടന്നു. കേസിന്റെ വിചാരണ ദില്ലിയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അക്കാര്യങ്ങളില്‍ സുപ്രീംകോടതി തീരുമാനം ദസറ അവധിക്ക് ശേഷമേ ഇനി ഉണ്ടാകാന്‍ സാധ്യതയുള്ളു.