ദില്ലി: പ്ര​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പൊലീസുകാരനെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ട്ടു. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ രാ​കേ​ഷ് കു​മാ​റി​നെ​യാ​ണ് ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ട്ട​ത്. ഇ​യാ​ൾ അ​റ​സ്റ്റി​ലാ​ണ്. ഇ​യാ​ളു​ടെ ര​ണ്ടു സ​ഹാ​യി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 

ക​വ​ർ​ച്ച കേ​സി​ലെ പ്ര​തി​യെ​യാ​ണ് ഇ​യാ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് ജാ​മി​യ ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​ളി​പ്പി​ക്കു​ക​യും ചെ​യ്തു. പിന്നീട് പ്ര​തി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ പ്ര​തി​യു​ടെ സ​ഹോ​ദ​രി​യെ സ​മീ​പി​ച്ചു. 

പ്ര​തി​യു​ടെ സ​ഹോ​ദ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ രാ​കേ​ഷ് കു​മാ​റാ​ണ് ഈ ​ത​ട്ടി​കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona