പ്രതികളിലൊരാള്‍ ബലാത്സംഗ വീഡിയോ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിച്ചതോടെയാണ് കുറ്റകൃത്യം പുറംലോകമറിയുന്നത്.

രാംപുര്‍: കാഴ്ചയും കേള്‍വിയുമില്ലാത്ത 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ രാംപുരിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും ഒരാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. മെയ് 23നാണ് സംഭവം.

പ്രതികളിലൊരാള്‍ ബലാത്സംഗ വീഡിയോ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിച്ചതോടെയാണ് കുറ്റകൃത്യം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയെ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദേശീയമാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.