Asianet News MalayalamAsianet News Malayalam

ബാങ്ക് വായിപ്പ തട്ടിപ്പ്: ഹീര ഗ്രൂപ്പ് എംഡി ഹീര ബാബുനെയും മകനും അറസ്റ്റില്‍

സിബിഐ കൊച്ചിയൂണിററ് അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കി. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ സിബിഐ കസ്റ്റഡിയിൽ വിട്ടു നൽകി. 

Heera Group MD Heera Babu arrested in loan fraud case
Author
Kochi, First Published Mar 11, 2021, 12:13 AM IST

ബാങ്ക് വായ്പ തട്ടിപ്പിൽ ഫ്ലാറ്റ് നിർമ്മാണ കമ്പനിയായ ഹീരഗ്രൂപ്പ് എംഡി അബ്ദുൾ റഷീദിനെയും മകൻ സുബിനെയും സിബിഐ അറസറ്റ് ചെയ്തു. കൊച്ചിയൂണിറ്റ് അറസ്ററ് ചെയ്ത പ്രതികളെ ഈ മാസം 15വരെ കസ്റ്റഡിയിൽ വിട്ടു. വ്യാജ രേഖകള്‍ നൽകിയ 12 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയതിനാണ് ഹീര ഗ്രൂപ്പ് എംഡിയായ ഹീര ബാബു എന്നിറപ്പെട്ടുന്ന അബ്ദുൾ റഷീദിനെയും ഡയറക്ടറായ മകൻ സുബിനെയും സിബിഐ അറസ്റ്റ് ചെയ്തത്. എസ്ബിഐ റീജണൽ മാനേജറുടെ പരാതിയിലാണ് അറസ്റ്റ്. 

സിബിഐ കൊച്ചിയൂണിററ് അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കി. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ സിബിഐ കസ്റ്റഡിയിൽ വിട്ടു നൽകി. ഫ്ലാറ്റ് തട്ടിപ്പ് കേസിലെ നേരത്തെ മ്യൂസിയം പൊലീസും ഹീര ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫ്ലാറ്റുടമകള്‍ അറിയാതെ അവിടെ രേഖകള്‍ ബാങ്കിൽ പണപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഹീര ഗ്രൂപ്പിനെതിരെ ഫ്ലാറ്റ് തട്ടിപ്പിന് കേസുണ്ട്.

Follow Us:
Download App:
  • android
  • ios