റോഡിലിട്ടിരിക്കുന്ന കല്ലികളില്‍ തട്ടി അപകടം ഉണ്ടാകുമ്പോള്‍ മോഷണം നടത്തുന്നതാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്

മധുര: വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് പോകുന്ന റോഡില്‍ കല്ലുകളിട്ട് മനപ്പൂര്‍വ്വം അപകടമുണ്ടാക്കി മോഷണം നടത്തുന്ന സംഘം പിടിയില്‍. തമിഴ്നാട്ടിലെ മധുരയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. റോഡിലിട്ടിരിക്കുന്ന കല്ലുകളില്‍ തട്ടി അപകടം ഉണ്ടാകുമ്പോള്‍ കല്ലുകളിട്ടയാള്‍ മോഷണം നടത്തുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

മോഷ്ടാക്കളില്‍ ഒരാള്‍ വലിയ കല്ലുകള്‍ റോഡിലിടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു യുവാവ് റോഡിലെ കല്ലില്‍ തട്ടി വീഴുന്നതും റോഡിന് വശത്തായി നിന്നയാള്‍ മോഷണം നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. 

വീഡിയോ