ഭോപ്പാല്‍: ഹണിട്രാപ്പ് കേസില്‍ ഭോപ്പാലില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിലാണ് മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും ഭോപ്പാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്‍ഡോറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നതിനാല്‍ ഇവരെ ഇന്‍ഡോര്‍ പൊലീസിന്  കൈമാറി. ആരെയാണ് ബ്ലാക്ക് മെയില്‍ ചെയ്തത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളോ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളോ ഇതുവരേയും ലഭ്യമായിട്ടില്ല.