ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി പ്രണയത്തിലായ അവിഷേക് മിത്ര യുവതി ഗര്‍ഭിണിയായതോടെ കൈയൊഴിഞ്ഞു. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിച്ചു. 

മുംബൈ: ജാതകം ചേരാത്തതിനാല്‍ ഗര്‍ഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാനാകില്ലെന്ന് യുവാവ്. തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കി. തനിക്കെതിരെയുള്ള പീഡനപരാതി തള്ളണമെന്ന പ്രതിയുടെ ആവശ്യം കോടതി നിരസിച്ചു. ജാതകപ്പൊരുത്തം വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമാകരുതെന്ന് കോടതി നിരീക്ഷിച്ചു. 

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി പ്രണയത്തിലായ അവിഷേക് മിത്ര യുവതി ഗര്‍ഭിണിയായതോടെ കൈയൊഴിഞ്ഞു. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിച്ചു. പൊലീസ് ഇടപെടലില്‍ യുവതിയെ വിവാഹം ചെയ്യാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കി. എന്നാല്‍ ജാതകപ്രശ്‌നം പറഞ്ഞ് പിന്മാറിയതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് തനിക്കെതിരെയുള്ള പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona