ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഹോട്ടൽ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് സംഘത്തിന്‍റെ പരാതി.

കോട്ടയം: ശബരിമല (Sabarimala) ക്ഷേത്ര ദർശനത്തിനെത്തിയ എട്ട് വയസ്സുള്ള കൊച്ചു മാളികപ്പുറത്തെ ഹോട്ടൽ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. തമിഴ്നാട് സ്വദേശി ജയപാലനെ പൊലീസ് (police) കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് എരുമേലി റാന്നി റോഡിലെ താൽക്കാലിക ഹോട്ടൽ അടച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം ഉണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഹോട്ടൽ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് സംഘത്തിന്‍റെ പരാതി. സംഭവത്തിന് പിന്നാലെ വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഹോട്ടൽ തുറക്കാൻ അനുവദിക്കില്ലെന്നും സംഘടന നേതാക്കളുടെ നിലപാട്. ഇതിന് പിന്നാലെയാണ് എരുമേലി റാന്നി റോഡിലെ താൽക്കാലിക ഹോട്ടൽ അടച്ചു.

Also Read: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; 11 പേർക്ക് പരിക്ക്

അതേസമയം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി വേണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു. പോക്സോ കേസുകളുടെ അന്വഷണത്തിൽ കാലതാമസം ഒഴിവാക്കണം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിർദ്ദേശം. പൊതു ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് ഉറപ്പ് വരുത്തണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.