ചേർത്തല: ഭാര്യാ സഹോദരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽചെയ്തും പീഡിപ്പിച്ചെന്ന പരാതിയിൽ ഹോട്ടൽ ഉടമക്കെതിരെ കേസെടുത്തു. യുവതിയായ വീട്ടമ്മ ചേർത്തല ഡിവൈഎസ്പിക്കു നൽകിയ പരാതിയിലാണ് ചേർത്തല നെടുമ്പ്രക്കാട് സ്വദേശിയും പട്ടണക്കാട് താമസിക്കുന്ന എ. സി. രമണൻ(ബാബു-48)നെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നാണ് വിവരം. 

ഇൻസ്റ്റാൾമെന്റ് കച്ചവടം നടത്തുന്ന ഇയാളുടെ ഉടമസ്ഥതിയിൽ പട്ടണക്കാട് പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ജീവനക്കാരിയായിരുന്നു യുവതി. മദ്യലഹരിയിൽ ആദ്യം പീഡിപ്പിക്കുകയും പിന്നീട് ഇതിന്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ചെന്നുമാണ് പരാതി. കോടതി നിർദ്ദേശ പ്രകാരം കൗൺസിലിങ്ങിനു വിധേയമായപ്പോൾ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്.