കോട്ടയം: കഴിഞ്ഞ ദിവസം കാണതായ വീട്ടമ്മയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. പനച്ചാക്കാട് സ്വദേശിയായ വൽസമ്മ( 59) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലാണ് വൽസമ്മയേയും മകൾ ധന്യയേയും കാണാതായത്.

സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ആത്മഹത്യാക്കുറിപ്പ് വത്സമ്മയുടെ വീടിനുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ധന്യയ്ക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.