വീടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കാൻ കാമുകന് വീട്ടമ്മയുടെ സഹായം. കേസിൽ വീട്ടമമയെയും പൊലീസ് അറസ്റ്റ് ചെയ്യും
വിതുര: വീടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കാൻ കാമുകന് വീട്ടമ്മയുടെ സഹായം. കേസിൽ വീട്ടമമയെയും പൊലീസ് അറസ്റ്റ് ചെയ്യും. 25 പവൻ സ്വർണം മോഷ്ടിച്ചതിന് വിതുര പൊലീസ് പിടികൂടി രാജേഷാണ് മോഷണത്തിനായി കാമുകി സഹായം നൽകിയ കാര്യം പൊലീസിനോട് പറഞ്ഞത്.
വിതുര സ്വദേശി ജോസിൻറെ വീട്ടിൻറെ കിടപ്പുമുറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കഴിഞ്ഞ ശനിയാഴ്ച മോഷ്ടിച്ചത്. ജോസും ഭാര്യയും ആശുപത്രിയിൽ പോയിരുന്നപ്പോള്‍ വീടിന്റെ പിൻവാതിലൂടെയാണ് കള്ളൻ അകത്തുകടന്നത്.
പ്രാഥമിക അന്വേഷണത്തിൽ തന്നെ വീടിനുള്ള ആരുടോയെ സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായി. വാതിൽ തർത്തക്കല്ല കള്ളൻ കയറിയിരിക്കുന്നത്, രസഹ്യ അറയും കൃത്യമായി കള്ളൻ മനസിലാക്കിയിരിക്കുന്നു. വീട്ടുകാരുടെ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിരവധി തട്ടിപ്പു കേിസിലെ പ്രതിയായ രാജേഷിനെ വിതുര സിഐ ശ്രീജിത്തിൻറെ നേതൃത്വത്തിൽ പിടിയിലായത്.
വീടുകള്‍ കയറി സാധനങ്ങള്‍ വിൽക്കുന്ന പ്രതി വീട്ടമ്മയുമായി അടുപ്പത്തിലായി. പലപ്പോഴായി വീട്ടമ്മയിൽ നിന്നും പണം വാങ്ങി. സ്കോർപ്പിയോ കാർ വാങ്ങാനായി 10 ലക്ഷം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോഴാണ് ആശുപത്രിയിൽ പോകുമ്പോള്‍ സ്വർണം മോഷ്ടിക്കാൻ കാമുകനായ കള്ളനെ വീട്ടമ്മ ഉപദേശിച്ചതെന്ന പൊലീസ് പറയുന്നു.
വീടിൻറെ പിൻവാതിൽ തുറന്നിട്ടതും വീട്ടമ്മയാണെന്ന് സിഐ ശ്രീജിത്ത് പറഞ്ഞു. രണ്ടാം പ്രതിയായ വീട്ടമ്മയെ അറസ്റ്റ് ചെയ്യുമെന്നും വിതുര പൊലീസ് പറഞ്ഞു. പ്രതി വാങ്ങിയ കാറും പണവം വച്ച സ്വർണവും പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.
