Asianet News MalayalamAsianet News Malayalam

മത്സ്യക്കുളത്തിനായി കുഴിയെടുത്തപ്പോൾ മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ചു. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം രമേശൻ്റ െ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് തലയോട്ടിയും അസ്ഥികളും ലഭിച്ചത്

human skull and bones were found while digging for a pond
Author
Kerala, First Published Aug 18, 2021, 12:02 AM IST

വൈക്കം: മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ചു. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം രമേശൻ്റ െ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് തലയോട്ടിയും അസ്ഥികളും ലഭിച്ചത്. 

വർഷങ്ങളായി പുല്ലും പായലും വളർന്നു കിടക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി ലീസിനെടുത്തു മത്സ്യക്കുളമൊരുക്കാൻ കുഴിച്ചപ്പോഴാണ് തലയോട്ടിയും കൈകാലുകളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളും ലഭിച്ചത്. മൃതദേഹാവശിഷ്ടങ്ങൾ മുഴുവനും കണ്ടെത്തി, അവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് വിശദാംശങ്ങൾ തേടിയ ശേഷം  തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios