ഈ സംഘം 5 ലക്ഷം രൂപയോളം സ​മ്പാ​ദി​ച്ചു. ടി​വി, ഹെ​യ​ർ ഡ്ര​യ​ർ ഹോ​ൾ​ഡ​ർ, സോ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി ചെ​റി​യ കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ചാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്

സോള്‍: ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ വില്‍ക്കുന്ന സംഘം പിടിയില്‍. ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ഒ​ളി​ക്യാമറ ഉ​പ​യോ​ഗി​ച്ച് ഹോട്ടലില്‍ താമസിക്കുന്നവരുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ഓ​ൺ​ലൈ​ൻ ക​ച്ച​വ​ടം ന​ട​ത്തി​യ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലായത്. ഹോ​ട്ട​ലു​ക​ളി​ൽ‌ താ​മ​സി​ച്ച 1,600 പേ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ക​ർ​ത്തി ഇവര്‍ വില്‍പ്പന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. 

ഇ​തി​ലൂ​ടെ ഈ സംഘം 5 ലക്ഷം രൂപയോളം സ​മ്പാ​ദി​ച്ചു. ടി​വി, ഹെ​യ​ർ ഡ്ര​യ​ർ ഹോ​ൾ​ഡ​ർ, സോ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി ചെ​റി​യ കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ചാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. കൊ​റി​യ​യി​ലെ 10 ന​ഗ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ൾ ര​ഹ​സ്യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഇ​തി​നാ​യി 1 എം​എം ലെ​ൻ​സ് കാ​മ​റ​ക​ൾ പ്ര​തി​ക​ൾ ഈ ​ഹോ​ട്ട​ലു​ക​ളി​ൽ സ്ഥാ​പി​ച്ചു.

ന​വം​ബ​റി​ൽ വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി. മു​പ്പ​ത് സെ​ക്ക​ൻ​ഡ് ദൃ​ശ്യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ശേ​ഷം താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​ണം സ്വീ​ക​രി​ച്ച് പൂ​ർ​ണ വീ​ഡി​യോ ന​ൽ​കു​ക​യാ​യി​രു​ന്നു രീ​തി. വെ​ബ്സൈ​റ്റി​ലൂ​ടെ 803 വീ​ഡി​യോ​ക​ളാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്. കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ 10 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.