വനത്തിനുള്ളില്‍ വെടിയൊച്ച കേട്ട ഉദ്യോഗസ്ഥർ ഇവിടെയ്ക്ക് എത്തിയപ്പോഴേക്കും തോക്ക് ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചു.  

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ നാടന്‍ തോക്കുമായി നായാട്ടിനെത്തിയ എത്തിയ രണ്ട് പേര്‍ പിടിയില്‍. ഭരതന്നൂർ സ്വദേശികളായ യൂസഫ്, ഹസൻ അലി എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുളത്തൂപ്പുഴ മൈലമൂട് സെക്ഷനില്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ നിന്നാണ് യൂസഫിനെയും ഹസൻ അലിയേയും വനം വകുപ്പ് പിടികൂടിയത്.

ഡാലി വനഭാഗത്ത് മൃഗവേട്ടക്കാര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. വനത്തിനുള്ളില്‍ വെടിയൊച്ച കേട്ട ഉദ്യോഗസ്ഥർ ഇവിടെയ്ക്ക് എത്തിയപ്പോഴേക്കും തോക്ക് ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു. റെയ്ഞ്ച് ഓഫീസര്‍ ഫസിലുദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More : കെഎസ്ആര്‍ടിസി ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു, ഒമ്പത് പേർക്ക് പരിക്കേറ്റു

Read More : ട്യൂഷന്‍ ക്ലാസിലേക്ക് പോകവേ കെഎസ്ആർടിസി ബസ് ഇടിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം