സംഘത്തിൽ നിന്നും ലൈസൻസ് ഇല്ലാത്ത നാല് നാടൻ തോക്കുകളും,10 തിരകളും, ഒന്നര കിലോ കാട്ടുപന്നിയിറച്ചിയും വെടിമരുന്നുകളും  പിടിച്ചെടുത്തു.

മലപ്പുറം: നിലമ്പൂർ അകമ്പാടത്ത് മൂന്നംഗ നായാട്ട് സംഘം വനംവകുപ്പിന്‍റെ പിടിയിലായി. കല്ലുണ്ട രാമത്തുപറമ്പിൽ ദേവദാസ്, പെരുവമ്പാടം കടമ്പോടൻ മുസ്തഫ കമാൽ, നമ്പൂരിപ്പൊട്ടി പരുത്തിക്കുന്നൻ നിസാർ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ നിന്നും ലൈസൻസ് ഇല്ലാത്ത നാല് നാടൻ തോക്കുകളും,10 തിരകളും, ഒന്നര കിലോ കാട്ടുപന്നിയിറച്ചിയും വെടിമരുന്നുകളും പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എടവണ്ണ വനം റെയ്ഞ്ചിന്റെ പരിധിയിലുള്ള അകമ്പാടം, പെരുവമ്പാടം, മൂലേപ്പാടം, മതിൽ മൂല, കല്ലുണ്ട, ആഡ്യൻപാറ വനമേഖലകളിൽ കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.