ക്രൂരമായി ബലാത്സംഗത്തിന്  ശേഷം യുവതിയെ മുറിക്കുള്ളിലാക്കി ഇവര്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു.പിറ്റേദിവസം രാവിലെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. 

മുസാഫര്‍നഗര്‍: വിവാഹ ദിനത്തില്‍ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. സ്ത്രീധനത്തെചൊല്ലിയാണ് ക്രൂരബലാത്സംഗം നടന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ക്രൂരമായി ബലാത്സംഗത്തിന് ശേഷം യുവതിയെ മുറിക്കുള്ളിലാക്കി ഇവര്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. തുടർന്ന് പിറ്റേദിവസം രാവിലെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മാര്‍ച്ച് ആറിന് നടന്ന സംഭവത്തെക്കുറിച്ച് പുറത്തിറിയുന്നത് പതിനാലിനാണ്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിയുടെ ഭർത്താവും ബന്ധുവും മദ്യപിച്ചിരുന്നതായും ഇരുവരും ചേര്‍ന്ന് തന്‍റെ സഹോദരിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും സഹോദരന്‍ മൊഴി നല്‍കി. മാത്രമല്ല ഭര്‍ത്താവിന്‍റെ കുടുംബം സ്ത്രീധനം ഇപ്പോഴും ആവശ്യപ്പെടുകയാണെന്നും ഇയാള്‍ പറഞ്ഞു. ഭർത്താവിനും ബന്ധുവിനും എതിരെ പൊലീസ് കേസെടുത്തു.