കൊച്ചി: ഉദയംപേരൂരില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. വിദ്യയുടെ ഭര്‍ത്താവ്  പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. 

സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം പേയാടുള്ള റിസോർട്ടിൽ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തിൽ കയർ മുറുക്കി പ്രേംകുമാർ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രേംകുമാറും കാമുകിയും  ചേർന്ന് വിദ്യയുടെ  മൃതദേഹം തമിഴ്നാട്ടിലെ തിരുനൽവേലിയിൽ മറവ് ചെയ്യുകയായിരുന്നു. ഭാര്യയെ കാണാതായെന്ന്  പ്രേംകുമാർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പ്രതികളെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.