Asianet News MalayalamAsianet News Malayalam

മകളെ കാണാനെന്ന പേരിൽ പലഹാരപ്പൊതിയുമായെത്തി; ഭാര്യയെ കുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കുത്തിയശേഷം ആത്മഹത്യ ചെയ്തത്. 

Husband committed suicide after killed his wife nbu
Author
First Published Oct 26, 2023, 9:29 AM IST | Last Updated Oct 26, 2023, 3:58 PM IST

പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനം പാലയ്ക്കാത്തകിടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ (36) കുത്തിയശേഷം ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കുടുംബപ്രശ്നങ്ങളെ തുടർന്ന് അകന്നുകഴിയുകയായിരുന്നു വേണുക്കുട്ടനും ഭാര്യ ശ്രീജയും. രാവിലെ ഏഴരയോടെ മകളെ കാണാനെന്ന പേരിൽ പലഹാരപ്പൊതിയുമായി വേണു ശ്രീജയുടെ കുടുംബവീട്ടിലെത്തി. അടുക്കള ഭാഗത്ത് വെച്ച് വഴക്കുണ്ടായശേഷം കയ്യിൽ കരുതിയ കത്തിക്കൊണ്ട് ശ്രീജയുടെ കഴുത്തിൽ കുത്തികയായിരുന്നു. 11 കാരിയായ മകളുടെ കൺമുന്നില്‍വെച്ചായിരുന്നു സംഭവം.

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തും മുൻപ് തന്നെ വേണു മരിച്ചു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശ്രീജ മരിച്ചത്. വിദേശത്ത് ജോലി ചെയ്തിരുന്ന വേണുക്കുട്ടൻ മൂന്ന് മാസം മുൻപാണ് തിരികെയെത്തിയത്. ഇരുവർക്കുമിടയിലെ തർക്കം പരിഹരിക്കാൻ രണ്ടാഴ്ച മുൻപും ബന്ധുക്കൾ ശ്രമിച്ചതാണ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച ശ്രീജ.

Also Read: കാസർകോട് എംഎൽഎയെ പറ്റിച്ച് തട്ടിപ്പ് സംഘം; ഒരു കൊറിയറുണ്ടെന്ന് ഫോൺ, എത്തിയത് ഓർഡർ ചെയ്യാത്ത പായ്ക്കറ്റ് !

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios