പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. മലയാലപ്പുഴ പൊലീസ് സ്റ്റേഷന് സമീപം നക്കര വെള്ളാവ് വീട്ടിൽ ഹരി ആണ് ഭാര്യ ലളിതയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം വീടിനകത്ത് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. 

കിണറിൽ വെള്ളം കോരാനുള്ള കയർ മുറിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണം ലഭിക്കാതിരുന്നതോടെ  പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മദ്യാസക്തിക്ക് ചികിത്സ തേടിയിരുന്നയാളാണ് കുടുംബനാഥനെന്ന് പൊലീസും അയൽവാസികളും വ്യക്തമാക്കി.