കോട്ടയം: കോട്ടയം മണിമലയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് ( 78)  മരിച്ചത്. ഭർത്താവ് വർഗീസ് മാത്യുവിനും പൊള്ളലേറ്റു. വസ്തുത്തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ ശോശാമ്മ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കുറച്ച് ദിവസങ്ങളായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.