ദില്ലി: മുപ്പത്തിയെട്ടുകാരിയായ ഭാര്യയെ കൊന്ന് 70 കാരന്‍ ആത്മഹത്യ ചെയ്തു. ദില്ലിയിലെ ഷഹ്ദാരയിലാണ് സംഭവം. മനക് ചന്ദും, ഭാര്യ ലക്ഷ്മിയുമാണ്  മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്ന മനക് ചന്ദിന്‍റെ മൃതദേഹം.  ഇഷ്ടിക കൊണ്ട് ലക്ഷ്മിയെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ആദ്യ ബന്ധത്തില്‍ മനക് ചന്ദിന് ഏഴുമക്കളുണ്ട്.