മദ്യപിക്കാൻ പണം നൽകാത്തതുകൊണ്ടാണ് അമ്മയെ വെട്ടിയതെന്നാണ് മക്കളുടെ മൊഴി. മുഖത്തും കഴുത്തിലും ഉൾപ്പെടെ വെട്ടേറ്റിരുന്നു.

തിരുവനന്തപുരം:  തിരുവനന്തപുരം പാറശ്ശാലയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പാറശ്ശാല കുഴിഞ്ഞാംവിള സ്വദേശിനി മീനയാണ് മരിച്ചത്. ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ഷാജി ഇന്നലെ തന്നെ പാറശ്ശാല സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. മദ്യപിക്കാൻ പണം നൽകാത്തതിനാലാണ് അമ്മയെ വെട്ടിയതെന്ന് മക്കൾ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മുഖത്തും കഴുത്തിലുമുൾപ്പെടെ ഗുരുതരമായി വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചു. ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ഷാജി ഇന്നലെ രാത്രി തന്നെ പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. വീട് പണിക്കായി ലോണെടുത്ത പണം ഷാജി മദ്യപിക്കാനായി ചിലവാക്കുന്നതിനെച്ചൊല്ലി ഇവർക്കിടയിൽ നേരത്തേയും തർക്കങ്ങളുണ്ടായിരുന്നു.

മദ്യപിച്ചെത്തി ഷാജി മീനയെ മർദ്ദിക്കുന്നത് പതിവെന്ന് നാട്ടുകാരും പറയുന്നു. പൊഴിയൂർ പൊലീസ് ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.